ആലപ്പുഴ: വരും നാളുകളില്‍ കേരളത്തില്‍ വിഎച്ച്പിയുടെ പ്രവര്‍ത്തനം സജീവമാകുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മല്ലിക. സേവാ ടോളി രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അവശത അനുഭവിക്കുന്ന ഓരോ ഹിന്ദുവിനും താങ്ങായും തണലായും വിഎച്ച്പിയുടെ പ്രവര്‍ത്തകരെ അണിനിരത്തും. സ്വധര്‍മ്മത്തിലേക്ക് മടങ്ങുന്നതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം കുഴിയില്‍ തന്നെ വീണു നശിക്കുന്ന കാഴ്ച ഏറെ താമസമില്ലാതെ കാണുവാന്‍ കഴിയുമെന്നും മല്ലിക പറഞ്ഞു. സംസ്ഥാന സേവാ വിഭാഗിന്റെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ വ്യാപിപ്പിക്കുവാന്‍ ആറുപേരടങ്ങുന്ന സേവാ ടോളി രൂപീകരിച്ചു. റിട്ട. മേജര്‍ എ.കെ. ധനപാലന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് മുരളി, ഓമനക്കുട്ടന്, തങ്കച്ചന്, ശ്യാംസുന്ദര്‍, ഗോപാലകൃഷ്ണന് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി വി.ആര്.എം. ബാബു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: