ടെലിഫോണ്‍ രേഖയോ വീഡിയോക്ലിപ് രേഖകളൊ ഒന്നും ഉണ്ടായിട്ട് കാര്യമില്ല. ഇതുപോലെ നാറിയൊരു ഭരണകൂടവും അഡ്ജസ്റ്റ്മെന്റിന് അവസരം കാത്തു നടക്കുന്ന ഒരു പ്രതിപക്ഷവും ഉള്ളിടത്തോളം ഈ പ്രബുദ്ധ കേരളത്തില്‍ ഒരു കേസും തെളിയാന്‍ പോവുന്നില്ല. അടുത്ത ചൂടുള്ള വാര്‍ത്ത വരുമ്പോള്‍ ചാനലുകാര് കാമറയുമായി അങ്ങോട്ടോടും. കേരള ജനതക്ക് ഇത്തരം അഴിമതിക്കാര്‍ക്കിടയില്‍ ജീവിക്കാനേ യോഗമുള്ളു.
ആദിത്യന്
ജീവിതപ്രാരാബ്ധം കാരണം ചെറിയ കളവു നടത്തുന്നവര്‍ക്ക് അറസ്റ്റും ലോക്കപ്പ് മര്‍ദ്ദനവും. സ്വിസ് ബാങ്ക് അക്കൗണ്ട് വര്‍ധിപ്പിക്കാന്‍ പൊതുസമൂഹത്തിന്റെ കോടികള്‍ കട്ടുമുടിക്കുന്ന മേലാളന്മാര്ക്ക് ഓശാന പാടാന്‍ ജനപ്രധിനിധികളും പ്രൊട്ടക്ഷനു പോലീസും . ലജ്ജിക്കൂ കേരള സമൂഹമേ. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന കേരളത്തിലെ നല്ല ഒരു വിഭാഗം ജനങ്ങള്‍ക്കുമുന്നില്‍ നില്ക്കാന് നിങ്ങള്‍ക്കു എന്തു യോഗ്യത? നിങ്ങള്‍ ഒരുനാള്‍ വരും. ആരും അനുകൂലമായി സാക്ഷി പറയാനില്ലാത്ത ഒരു കോടതിയില്‍, ദൈവത്തിന്റെ കോടതിയില്‍.
സാദിഖ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: