ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ ചില വസ്തുതകള്‍ സൂചിപ്പിക്കട്ടെ.
ഭാരതത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാകുന്നു. അവരുടെ വിശിഷ്ടഗ്രന്ഥം ഗീതയാകുന്നു. യുദ്ധക്കളത്തില്‍ വെച്ച് ഭഗവാന് കൃഷ്ണന് അര്ജുനന് നല്കുന്ന ഉപദേശങ്ങളാണ് 18 അദ്ധ്യാങ്ങളുള്ള ഗീതയുടെ സന്ദേശം. ഗീതയുടെ 18-ാം അദ്ധ്യായം 63-ാം ശ്ലോകത്തില്‍ പറയുന്നു.
”ഇതി തേ ജ്ഞാനമാഖ്യാതം ഗൃഹ്യാദ്ഗുഹ്യതരം മയാ
വിമൃശൈ തദശേഷേണ യഥേച്ഛസി തഥാ കുരു”
അതായത് അത്യന്തം ഗോപ്യമായ ജ്ഞാനത്തെ ഈ വിധത്തില്‍ നിന്നോടു ഞാന്‍ പറയുകയുണ്ടായി. ഇതെല്ലാം നല്ലപോലെ വിവേചനം ചെയ്ത് നിന്റെ ഇഷ്ടംപോലെ ചെയ്യുക.
ലോകത്തിലെ ഒരു മതവും ഒരു വ്യക്തിക്ക് ഇത്രയും വിശാലമായ കാഴ്ചപ്പാടും സ്വാതന്ത്ര്യവും നല്‍കിയിട്ടില്ല. ഈ ദര്‍ശനമാണ് ഗീതയെ ഇതരഗ്രന്ഥങ്ങളില്നിന്നും വ്യത്യസ്തമാക്കുന്നത്. സെമറ്റിക് മതങ്ങളാകട്ടെ, മതവിശ്വാസത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിലപാടുകള്‍ കൈക്കൊള്ളുമ്പോള്‍ വേദങ്ങളുടെ വേദമായ ഗീതയില്‍ ഇത്തരം കര്‍ശന നിലപാടുകളില്ല.
ഭാരതത്തില്‍ ഇതരമതങ്ങള്‍ക്ക് യഥേഷ്ടം കടന്നുവരാനും പ്രചരിപ്പിക്കാനും അവസരം ലഭിച്ചത് ഈ വിശാലമനസ്കതയുടെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. ക്രൈസ്തവ-മുസ്ലിം ദേവാലയങ്ങള്‍ കാണുമ്പോള്‍ ആദരപൂര്‍വം തലതാഴ്ത്തുന്ന ഹൈന്ദവസഹോദരങ്ങളെ നാം കാണാറുണ്ട്. പക്ഷേ, മറിച്ചുള്ള പ്രതികരണം അസാധാരണമാണ്.
ഇതെഴുതുമ്പോള്‍ ഖുറാനിലും ബൈബിളിലും മൂല്യങ്ങള്‍ കുറവാണെന്നു ധരിക്കരുത്. നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച മഹത്തായ ബൈബിള്‍ വചനവും ഒരു ജാതി ഒരു മതം ഒരു ദേവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ വചനവും മനുഷ്യരാശിയുടെ മേല്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭാരതത്തിലെ ഭൂരിഭാഗം വരുന്ന ഹൈന്ദവ സഹോദരങ്ങളുടെ വികാരത്തെ ഇതരമതസ്ഥര്‍ സമഭാവനയോടുകൂടി കാണേണ്ടതാണ്. ഇവിടെയാണ് മതേതരത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ അടുത്ത സമയത്ത് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പ്രസിഡന്റ് ഒബാമക്ക് ഭഗവദ്ഗീതസമ്മാനമായി നല്‍കിയത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഭഗവദ്ഗീത ആദരിക്കപ്പെട്ടു. ഇനിയും ഒരു ഔദ്യോഗിക ചടങ്ങുമാത്രം അവശേഷിക്കുന്നു. ഈ ചടങ്ങ് അടുത്ത റിപ്പബ്ലിക് ദിനത്തില്‍ ഒബാമ ഭാരതം സന്ദര്‍ശിക്കുമ്പോള്‍ നടത്തിയാല്‍ അതൊരു ചരിത്രസംഭവമായിരിക്കും. ഒപ്പം ഭാരതത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളും. ഈ ആശയത്തെ മതന്യൂനപക്ഷങ്ങള്‍ പിന്തുണച്ചാല്‍ അത് എക്കാലവും സ്മരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: