”ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍” എന്നാണല്ലോ. യോഗയ്ക്ക് ഒരു ദിനമാചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. അതിനു കാരണമാകാനുള്ള നിയോഗം ലഭിച്ചതാകട്ടെ സാക്ഷാല്‍ നരേന്ദ്രമോദിക്കും. അരനൂറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തോന്നാത്തത് ആറുമാസം രാജ്യം ഭരിച്ച നരേന്ദ്രമോദിക്കു തോന്നി.
ഇനി ഒരുപക്ഷേ ലോകാരോഗ്യ സംഘടനയും യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആരോഗ്യജീവിത്തിന് അഥവാ രോഗരഹിത ജീവിതത്തിന് യോഗ എത്രമാത്രം ഗുണപ്രദമാണെന്ന് ലോകത്തെ പഠിപ്പിക്കാന്‍ തയ്യാറായേക്കും. ഓരോ രോഗത്തിനും ഓരോരോ ദിനാചരണം നടത്തുന്ന (ടിബി ദിനം, എയ്ഡ്സ് ദിനം മുതലായവ) ലോകത്ത് രോഗരഹിത ജീവതത്തിലേക്ക് വഴിതുറക്കുന്ന യോഗയുടെ പ്രാധാന്യം തിരിച്ചറിയപ്പെടും.
വൈദ്യശാസ്ത്ര പഠനസിലബസ് ഉള്‍പ്പെടെ സ്കൂള്‍തല പാഠ്യപദ്ധതി മുതല്‍ യോഗപഠനം ഉള്‍പ്പെടുത്തണം. അതിന്റെ തുടക്കം ഭാരതത്തില്‍ നിന്നുതന്നെ ആവുന്നതും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: