ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ‘ലഹരിവിമുക്തകേരളം ഐശ്വര്യകേരളം’ പരിപാടിയുടെ ഭാഗമായി ജനുവരി 19ന് ഒരു സംഘം കലാകാരന്മാര് ജില്ലയിലെത്തും. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സംഘം വിവിധ കേന്ദ്രങ്ങളില്‍ ‘നാടിനും വീടിനും നന്മയ്ക്കായ്’ എന്ന ബോധവത്കരണപരിപാടി നടത്തും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റും ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്ന മാജിക് ഷോ, തെരുവുനാടകം, നാടന്‍ പാട്ട് എന്നിവയാണ് പരിപാടികള്‍. രാവിലെ 10ന് ആലപ്പുഴ എസ്ഡിവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പരിപാടി കെ.സി. വേണുഗോപാല്‍ എംപിയും ഉച്ചയ്ക്ക് രണ്ടിന് എടത്വാ സെന്റ് അലോഷ്യസ് കോളേജില്‍ നടത്തുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയും വൈകിട്ട് അഞ്ചിന് മുതുകുളം ഹൈസ്കൂള്‍ ജങ്ഷനില്‍ നടക്കുന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത ജയനും ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: