ആലപ്പുഴ: മീനാ കുമാരി കമ്മറ്റി റിപ്പോര്‍ട്ട് തള്ളികളയണമെന്നും മണ്ണെണ്ണ ക്വാട്ട പുനസ്ഥാപിക്കണമെന്നും നദീ സംയോജന പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപെട്ട് കടല്‍, ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുവാന്‍ ഫിഷറീസ് കോര്‍ഡിനേഷന്‍ മണ്ഡലം പ്രവര്‍ത്തക യോഗങ്ങള്‍ തീരുമാനിച്ചു.
ഹരിപ്പാട് മണ്ഡലം പ്രവര്‍ത്തക യോഗത്തില്‍ ആര്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി. രത്നകുമാര്‍, അനില്‍ ബി.കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ചേര്‍ത്തല മണ്ഡലം പ്രവര്‍ത്തക യോഗത്തില്‍ ടി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജോയി സി.കമ്പക്കാകരന്, ജാക്സണ് പൊള്ളയില്, പി.ഐ. ഹാരിസ്, കാര്ത്തികേയന്, കെ.ടി. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. അരൂര്‍ മണ്ഡലം പ്രവര്‍ത്തക യോഗത്തില്‍ പി എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.കെ. തങ്കപ്പന് മാസ്റ്റര്‍, കെ.കെ. ദിനേശന്, പി.എന്‍. ബാബു, സി.പി. പദ്മനാഭന്, കെ. സുരേഷ്, കെ.ടി. മദനന്, കെ.വി. പോള്‍, ബാബു ഒറ്റമശേരി, ഒ.കെ. മോഹനന്, വി.കെ. ചന്ദ്രബോസ്, പി.എന്‍. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
ആലപ്പുഴ മണ്ഡലം പ്രവര്‍ത്തക യോഗത്തില്‍ എന്‍.എസ്. റോബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രണ്‍ജീത് ശ്രിനിവാസ്, പി.പി. ചിത്തരഞ്ജന്, ടി.എം. സൈമന്, എ.എം. കുഞ്ഞച്ചന് എന്നിവര്‍ പ്രസംഗിച്ചു. അമ്പലപ്പുഴ മണ്ഡലം പ്രവര്‍ത്തക യോഗത്തില്‍ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ഡി.പുന്നപ്ര, വി.സി. മധു, ഹരിദാസ്, ജി. ഓമനകുട്ടന്‍, രാജുമോന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: