ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും 22ന് നടത്തുന്ന സൂചനാ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഫെഡറേഷന് ഓഫ് എംപ്ലോയ്സ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ (ഫെറ്റോ) നേതൃത്വത്തില്‍ ജനുവരി 19നും 20നും ജില്ലയില്‍ വാഹന പ്രചരണയാത്ര നടത്തും. എന്‍ജിഒ സംഘ് സംസ്ഥാന സമിതി അംഗം എ. പ്രകാശാണ് ജാഥാ ക്യാപ്റ്റന്‍. കുട്ടനാട് സിവില്‍ സ്റ്റേഷന് പരിസരത്ത് രാവിലെ 10ന് രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ സെക്രട്ടറി വി. രാജേന്ദ്രന് യാത്ര ഉദ്ഘാടനം ചെയ്യും. എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ സി. സുരേഷ്കുമാര്‍, വൈസ് പ്രസിഡന്റ് ബി. ജയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് പതാക കൈമാറും.
തുടര്‍ന്ന് ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം മേഖലകളില്‍ പര്യടനം നടത്തി വൈകിട്ട് ഹരിപ്പാട് സമാപിക്കും. 20ന് ഹരിപ്പാട് നിന്നും ആരംഭിച്ച് തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, കലവൂര്‍, ചേര്‍ത്തല മേഖലകളിലൂടെ പ്രയാണം നടത്തി ചേര്‍ത്തലയില്‍ സമാപിക്കും. പൊതുസമ്മേളനം എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന സെക്രട്ടറി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ഫെറ്റോ ജില്ലാ പ്രസിഡന്റ് പി.കെ. ഗോപിദാസ്, സെക്രട്ടറി പി. പ്രദീപ്, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന്, സെക്രട്ടറി എല്‍. ജയദാസ്, ജാഥാ കണ്‍വീനര്‍ കെ. മധു, രമാദേവി, ഷിനില്‍കുമാര്‍, ഗോപീകൃഷ്ണന്, ഗോപകുമാര്‍ മധുരാപുരി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: