കോട്ടയം: ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ (എം) പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. മാണിയെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വീടുകളില്‍ റെയ്ഡ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാര്‍ കോഴയെക്കുറിച്ച് മാണിയ്ക്ക് എല്ലാം അറിയാം.എ.കെ ആന്റണിയ്ക്കും ബാര്‍ കോഴയെക്കുറിച്ച് അറിയാമെന്ന് കോടിയേരി പറഞ്ഞു.കേസന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടി അധികാരത്തിലിരിക്കുമ്പോള്‍ ബാര്‍ കോഴക്കേസില്‍ ശരിയായ അന്വേഷണം നടക്കില്ല. കോഴയുടെ പങ്ക് ഉമ്മന്‍ ചാണ്ടിയും മറ്റു ചില മന്ത്രിമാരും പറ്റിയിട്ടുണ്ട്.
പ്രതിയായ മന്ത്രിയെ സ്ഥാനത്തുനിന്നും നീക്കാതെ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: