ഇരിങ്ങാലക്കുട : ഒരു തവണ ഇരിങ്ങാലക്കുട മണ്ഡലം അടങ്ങുന്ന മുകുന്ദപുരം എംപിയും 4തവണ എംഎല്‍എയും മന്ത്രിയുമായിരുന്ന അന്തരിച്ച ലോനപ്പന് നമ്പാടന് മാസ്റ്ററെ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിന്റെ പ്രചരണങ്ങളില്‍ നിന്ന് ഒഴിവാക്കിയതില്‍ പാര്‍ട്ടി അണികള്‍ക്ക് അമര്‍ഷം. ടൗണിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞിട്ടുള്ള ഫഌക്സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും ശ്രീനാരായണഗുരുദേവനും സ്വാമി വിവേകാന്ദനും, മദര്‍ തേരസയും മഹാത്മ അയ്യങ്കാളിയുമെല്ലാം നിറഞ്ഞ സ്ഥാനം പിടിച്ചപ്പോള്‍ 1982 മുതല്‍ 2002 ഇരിങ്ങാലക്കുടയില്‍ സിപിഎമ്മിന് സ്വന്തമായി എംഎല്‍എയായ നമ്പാടന്മാസ്റ്ററെ വേണ്ടത്ര പരിഗണിക്കാതെ തഴഞ്ഞതില്‍ പാര്‍ട്ടി അണികളില്‍ അമര്‍ഷം പുകയുന്നു.
പാര്‍ട്ടിക്ക് ആവശ്യംവരുമ്പോള്‍ ക്രൈസ്തവസഭയുമായി ബന്ധം സ്ഥാപിച്ചിരുന്നത് നമ്പാടന്മാസ്റ്ററിലൂടെയായിരുന്നു. പി.എം ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷനായ ബിഷപ്പ് ഡോ.ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രക്ഷോഭം നടന്നപ്പോള്‍ എംഎല്‍എയായിരുന്ന നമ്പാടന്മാഷ് ആ സമരത്തില്‍ സജീവപങ്കാളിയായിരുന്നു.
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന പേരില്‍ ഒരു മദ്യം വന്നപ്പോള്‍ അത് നിരോധിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിലും മുന്‍ നിരയില്‍ മാഷുണ്ടായിരുന്നു. എന്നാല്‍ അവസാനകാലത്ത് എഴുതിയ ആത്മകഥ പ്രസിദ്ധീകരിക്കുവാന്‍ പോലും ദേശാഭിമാനി തയ്യാറാവാതായപ്പോള്‍ ഡിസി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും പിന്നീട് തഴയുകയും ചെയ്യുന്ന പാര്‍ട്ടി നയം തന്നെ നമ്പാടന് മാസ്റ്ററോടും ഇപ്പോള്‍ ജില്ല സമ്മേളനത്തിലും കാണിച്ചതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: