പാലക്കാട്: നികുതി അടയ്ക്കാനുള്ള സൗകര്യം ബാങ്ക് വഴിയാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ചെറിയകോട്ട മൈതാനത്ത് നടന്ന റവന്യൂ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകളിലെ നാള് വഴികളും മറ്റു രേഖകളും കംപ്യൂട്ടര്‍ വല്ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ ഇ ഡിസ്ട്രിക്ട് പദ്ധതിയിലൂടെ ഇതിനകം ഒരു കോടിയിലേറെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി ല‘്യമാക്കിയതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും ജനങ്ങളുമായുള്ള അകലം കുറയ്ക്കുവാനും തീര്‍പ്പാവാതെ കിടക്കുന്ന അപേക്ഷകളില്‍ നടപടികള്‍ കൈക്കൊള്ളുവാനുമുള്ള ശ്രമമെന്ന നിലയില്‍ വന്‍ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് അദാലത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനു മുമ്പ് റവന്യൂ അദാലത്തുകള്‍ നടന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നിന്നു മാത്രം ഒന്നര ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചതായും ഇതില്‍ കോടതി നടപടികള്‍ ആവശ്യമായവ ഒഴികെയുള്ള മിക്കവാറും പരാതികളില്‍ പരിഹാരം കാണാന്‍ കഴിഞ്ഞു.
ഇതില്‍ 4571 പരാതികള്‍ പുതിയയവയാണ്. രണ്ടര മാസമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രയത്നങ്ങളുടെ വിജയമാണിത് അദാലത്തിനായെത്തിയ റവന്യൂ മന്ത്രിക്ക് വേദിയില്‍ വച്ച് നേരിട്ട് പരാതികള്‍ നല്‍കിയത് 1254 പേര്. വിവിധ അപേക്ഷകളിലായി 1.95 കോടി രൂപയുടെ ധനസഹായമാണ് മന്ത്രി വിതരണം ചെയ്തത്.
ഷാഫി പറമ്പില്‍ എം.എല്‍. എ അധ്യക്ഷനായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: