പാലക്കാട്: അമിത പലിശയ്ക്ക് പണം നല്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മുതലും പലിശയും വാങ്ങിയശേഷം വീണ്ടും പണത്തിനായി ഭീഷണിപ്പെടുത്തുകയും പണം പിടിച്ചുപറിക്കുകയും ചെയ്ത അകത്തേത്തറ ആര് ജി നിലയത്തില്‍ പ്രശാന്ത് എന്ന കണ്ണന് (45), പാലക്കാട്, വാവുള്ളിയാപുരം കൂട്ടുപുരയില് ആര് അജീഷ്(30), കുനിശേരികൂട്ടാല കണ്ണമ്പുള്ളിയില്‍ ദിനു(24), അകത്തേത്തറ ചെക്കിനിപ്പാടം, പുത്തന്‍വീട്ടില്‍ ബിജു(25) എന്നിവരെ പാലക്കാട് ടൗണ്‍സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. നൂറണി, മണലോട് റസിഡന്‍സിയില്‍ നൂര്‍ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്.
അമിത പലിശയ്ക്ക് പണം കടം നല്കുന്ന പ്രശാന്തില്‍ നിന്ന് നൂര്‍മുഹമ്മദ് 70,000 രൂപ കടം വാങ്ങിയിരുന്നു. 2.10 ലക്ഷംരൂപ മടക്കി നല്‍കുകയും ചെയ്തു. എന്നാല്‍, ഇനിയും ഒരുലക്ഷം രൂപകൂടി വേണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭീഷണിപ്പെടുത്തി വരികയായിരുന്നു. തുടര്‍ന്ന് 14 ന് രാത്രി ഒമ്പതരയോടെ കാറില്‍ നൂര്‍ മുഹമ്മദിന്റെ വ്യാപാര സ്ഥാപനത്തിലെത്തിയ നാലംഗ സംഘം നൂറിനെ ഉപദ്രവിക്കുകയും പോക്കറ്റിലുണ്ടായിരുന്ന അയ്യായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു.
15 ന് രാവിലെ നൂര്‍ മുഹമ്മദ് പൊലീസില്‍ പരാതി നല്കി. 16 ന് സൗത്ത് സിഐ പ്രമോദിന്റെ നേതൃത്വത്തില്‍ എസ്ഐ ചന്ദ്രന്, ജിഎസ്ഐ രാജഗോപാല്‍, റിനോയ് എം വിജയന് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: