അങ്കമാലി: റോഡുസുരക്ഷാവാരത്തോടനുബന്ധിച്ച് അങ്കമാലി സബ് ആര് ടി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കിടങ്ങൂര്‍ നിവാസിയായ ജോണ്സണ് ധനസഹായം നല്കി.
പല അഭ്യുദയകാംക്ഷികളില്‍ നിന്നായി സ്വരൂപിച്ച 25000 രൂപ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി. എ. സൈനുദ്ദിന്‍ ആണ് ജോണ്‍സന്റെ വീട്ടിലെത്തി കൈമാറിയത്. വാര്‍ഡ് മെമ്പര്‍ സി. ഒ. ജോസഫ്, ഫാ പിന്റോ പത്രോസ് അങ്കമാലി സബ് ആര്‍ടിഓഫീസിലെ ജോയിന്റ് ആര്‍ടിഒ പി. എച്ച് സാദിഖലി, എംവിഐ മാരായ അബ്ദുള്‍ റഹ്മാന്, ബിനേഷ് കെ. എസ്, എഎംവിഐമായ ബിനോയ് വര്‍ഗീസ്, സി കെ സുള്‍ഫിക്കര്‍, കെ ജി ദിലീപ്കുമാര് എന്നിവര്‍ സന്നിഹിതരായിരുന്നു.
ശാരീരികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന ഈ വ്യക്തിയെക്കുറിച്ച് കേട്ടറിഞ്ഞ സബ് ആര് ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. അപകടം മൂലം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: