കൊല്ലം: പുതിയകാവ് പൊങ്കാല മഹോത്സവം മാര്‍ച്ച് 2മുതല്‍ 13വരെ നടക്കും. ഇതിനുമുന്നോടിയായി ഫെബ്രുവരി 21മുതല്‍ ഫെബ്രുവരി 28വരെ പ്രഗത്ഭ ആദ്ധ്യാത്മികാചാര്യന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഭാഷണപരമ്പര നടക്കും.
മാര്‍ച്ച് 13ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ക്ഷേത്രആഡിറ്റോറിയത്തില്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി. മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസമ്പര്‍ക്കപ്രമുഖ് രാജന് കരൂര്‍, തിരുവനന്തപുരം വിഭാഗ് സംഘചാലക് ജി. ശിവരാമന് എന്നിവര്‍ പങ്കെടുത്തു.
സ്വാഗതസംഘം ചെയര്‍മാനായി ബോര്‍ഡ് ഓഫ് ശ്രീ സത്യസായി സേവാസമിതി സംസ്ഥാന കണ്‍വീനറും പ്രമുഖവ്യവസായിയുമായ ജി. സതീഷ്നായരെയും ജനറല്‍ കണ്‍വീനറായി ക്ഷേത്രഭരണസമിതി എക്സിക്യൂട്ടീവ് അംഗവും ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റുമായ ചിറ്റയം ഗോപകുമാറിനെയും തെരഞ്ഞെടുത്തു.
ഗിരിധാരിലാല്‍ കുംഭാവത്ത്(ഫിനാന്‍സ്), എസ്. സുനില്‍കുമാര്‍(പ്രോഗ്രാം), എസ്. ഗോപകുമാര്‍(പബ്ലിസിറ്റി), രാജു വി. മുണ്ടയ്ക്കല്‍(പബ്ലിക് റിലേഷന്‍സ്), സി.എസ്. ശൈലേന്ദ്രബാബു(പൊങ്കാല പ്രമുഖ്), ആര്. കണ്ണന്(സഹ പൊങ്കാല പ്രമുഖ്), എന്‍.ജി. അമര്‍നാഥ്(പൂജ), പി. രമേശ്ബാബു(ചുടുകട്ട വിതരണം), പി. സുരേഷ്കുമാര്‍(ജലവിതരണം), എന്‍.കെ. വിമല്‍കുമാര്‍(ഫുഡ്), ബി. ഉണ്ണിക്കണ്ണന്(അന്നദാനം), ജി. സുരേഷ്ബാബു(വൈദ്യവിഭാഗ്), ഡി. മണി (ശക്തികുംഭം എഴുന്നെള്ളത്ത്), എസ്. രേഖ(വനിതാ പ്രമുഖ്) എന്നിവരെ വിവിധ ഉപസമിതി കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.
ക്ഷേത്രഭരണസമിതി സെക്രട്ടറി എം.വി. സോമയാജി സ്വാഗതവും ട്രഷറര്‍ വി. മുരളീധരന് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: