അമ്പലപ്പുഴ: അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി മനസിലാക്കി പഠിപ്പിക്കാന്‍ തയ്യാറാവണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കരുമാടി ഗവ ഹൈസ്കൂളില്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തലമുറകളെ വെളിച്ചത്തിലേക്ക് നയിക്കുകയാണ്. മലയാളി ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും ജീവിക്കുന്നത് വിദ്യാഭ്യാസത്തിലൂടെ കൈവരിച്ച് നേട്ടങ്ങള്‍ കൊണ്ടാണ്. മികച്ച അറിവ് നല്കി കുട്ടികളെ ഉന്നതരാക്കാനുള്ള ശ്രമം രക്ഷിതാക്കളും അദ്ധ്യാപകരും നടത്തണം. കുട്ടി പൊലീസ് കേഡറ്റ് പദ്ധതി കരുമാടി സ്കൂളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിച്ചു. ഇ.ആര്. രാധാകൃഷ്ണ പിള്ള, സതി എസ്.നാഥ്, ജേക്കബ് എബ്രഹാം, കരുമാടി മുരളി, ബിന്ദു ബൈജു, എം.കെ. കേശവവര്‍മ്മ, വത്സന് കക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: