ന്യൂദല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ് രാജി പ്രഖ്യാപിച്ചു. മാസങ്ങള്‍ക്കു മുമ്പ് കാലാവധി കഴിഞ്ഞ ബോര്‍ഡിന്റെ അധ്യക്ഷ പദവിയാണ് രാജിവെച്ചത്. ലീല സാംസണിന്റെ കാലാവധിയും 2014 സപ്തംബറില്‍ അവസാനിച്ചിരുന്നു.
പുതിയ സെന്‍സര്‍ബോര്‍ഡ് രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് ലീലാ സാംസണ് രാജിവെച്ചൊഴിയുന്നത്. പുതിയ ബോര്‍ഡില്‍ സ്ഥാനം കിട്ടില്ലെന്ന് അറിഞ്ഞുള്ള നാടകമാണ് ലീലയുടേതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ദേരാ സച്ചാ സൗദാ എന്ന സിഖ് സമൂഹ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ ദൈവമായി ചിത്രീകരിക്കുന്ന മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിനെ മറികടന്ന് ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രിബ്യൂണല്‍ പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പറയപ്പെടുന്നത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുമെന്ന് പറഞ്ഞ് തങ്ങള്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമയാണ് ഇതെന്ന് ലീല അവകാശപ്പെടുന്നു.
രാജിക്കാരണം എന്താണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പലകാരണങ്ങളാണ് അവര്‍ പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡിലുള്ള ഇടപെടല്‍, സമ്മര്‍ദ്ദം, ബോര്‍ഡംഗങ്ങളുടെ അഴിമതി എന്നിവയാണ് രാജിക്കാരണമായി അവര്‍ പറയുന്നത്. എന്നാല്‍ ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് അഴിമതിയെപ്പറ്റിയും ബോര്‍ഡില്‍ ബാഹ്യഇടപെടലുണ്ടെന്നും മറ്റും അവര്‍ പറയുന്നത്. ഇതുതന്നെ അവരുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഒന്‍പതു മാസമായി ബോര്‍ഡ് യോഗം ചേര്ന്നിട്ടെന്നും ലീലാ സാംസണ് തന്നെ പറയുന്നു.
പുതിയ ചീഫ് എക്സിക്യൂട്ടീവ് വഴി മന്ത്രാലയം ബോര്‍ഡില്‍ ഇടപെടുകയാണെന്നാണ് ലീലയുടെ വാദം. എന്നാല്‍ ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ലീലയുടെ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.
ഷാജി എന്‍ കരുണ്രാജിനല്കി
സെന്‍സര്‍ ബോര്‍ഡംഗം പ്രമുഖ സംവിധായകന് ഷാജി എന്‍ കരുണും, കാലാവധി കഴിഞ്ഞ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് രാജിക്കത്ത് നല്കി. മറ്റു പല അംഗങ്ങളും രാജിക്കത്ത് നല്‍കിയതായാണ് സൂചന.
ബുദ്ധി ജീവികള്‍ക്ക് മിണ്ടാട്ടമില്ല
ഏതെങ്കിലും പുസ്തകമോ സിനിമയോ വിലക്കുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്ന ബുദ്ധിജീവികള്‍ ഇക്കാര്യത്തില്‍ അക്ഷരം ഉരിയാടിയിട്ടില്ല. ഇവിടെ സിനിമ വിലക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് നീക്കത്തെ അപ്പലേറ്റ് ട്രിബ്യൂണല്‍ തടയുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു.
ആവിഷ്ക്കാര സ്വാതന്ത്ര്യം അനുവദിച്ചുള്ള നടപടിയായിട്ടും ഇവര്‍ പ്രതികരിച്ചിട്ടില്ല.
വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുമെന്നാണ് ലീല പറയുന്നത്. ഇതേ സെന്‍സര്‍ ബോര്‍ഡാണ് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന പികെയ്ക്ക് അനുമതി നല്‍കിയത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് പികെയ്ക്ക് അനുമതി നല്കിയതെങ്കില് ഈ ചിത്രത്തിനും അതു നല്കേണ്ടതല്ലേ. വിമര്‍ശകര്‍ ചോദിക്കുന്നു.
ദേരാ സച്ചാ സൗദാ
ആത്മീയ, മനുഷ്യത്വപരമായ കാര്യങ്ങള്‍ക്കുവേണ്ടി 1948ല്‍ രൂപീകരിച്ച സംഘടനയാണ് ദേരാ സച്ചാ സൗദാ. ഗുര്‍മീത് റാം റഹീം സിംഗാണ് ഇപ്പോഴത്തെ നേതാവ്. ഹരിയാനയിലാണ് ആസ്ഥാനം. വിവാദപുരുഷനാണ് ഇപ്പോഴത്തെ നേതാവ്. കൊലക്കേസ് അടക്കം നിരവധി കേസുകള്‍ ഇപ്പോള്‍ സിംഗിന്റെ പേരിലുണ്ട്.
സിംഗിനെ നായകനാക്കിയുള്ള, മയക്കുമരുന്നിനെതിരായ ചിത്രമാണ് മെസഞ്ചര്‍ ഓഫ് ഗോഡ്. സിംഗ് തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതും. ചില സിഖ് ഗ്രൂപ്പുകള്‍ ഈ സിനിമയെ എതിര്‍ക്കുന്നുണ്ട്. സിനിമയുടെ രണ്ടാം ഭാഗം രാജസ്ഥാനിലെ ഭാന്‍ഗഡ് കോട്ടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: