കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസന്വേഷണം സി ബി ഐ ഏറ്റെടുത്തു. വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങള്‍, അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം എന്നിവ സി ബി ഐ സംഘം പരിശോധനയ്ക്കായി ശേഖരിച്ചു.
കേസില്‍ പിടിയിലായ എസ്ഐ മനു സ്ഥിരമായി സ്വര്‍ണ്ണക്കള്ളക്കടത്തിന് കൂട്ടുനില്ക്കുന്നയാളാണെന്നും ലക്ഷങ്ങള്‍ ഇയാള്‍ ഇതിന് പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ട്. പിടിയിലായ മറ്റു പ്രതികളുടെ മൊഴികളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ അന്വേഷണസംഘം ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. പിടിയിലായ ഉദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്ക നടപടിക്ക് നീക്കമാരംഭിച്ചിട്ടുണ്ട്.
ദുബായില്‍ നിന്ന് കടത്താന്‍ ശ്രമിച്ച നാലുകിലോ സ്വര്‍ണം കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് പിടികൂടിയത്.
സംഭവത്തില്‍ വിമാനത്താവളത്തിലെ രണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു. എമിഗ്രേഷന്‍ എസ് ഐ മാരായ ഇ വി മനു, കൃഷ്ണകുമാര്‍, സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി ഇജാസ് അബ്ദുള്ള, സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന കാലടി സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: