കൊച്ചി: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭൂരിപക്ഷ നേതാക്കളും പ്രവര്‍ത്തകരും ലോകജനശക്തി പാര്‍ട്ടിയില്‍ ലയിക്കുവാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന വൈസ് ചെയര്മാന് ജോര്‍ജ് അമ്മാപറമ്പില്‍.
ജനറല്‍ സെക്രട്ടറിമാരായ എന്‍.എന്‍. ഷാജി, ടിജി കെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന് നേതൃത്വം നല്കുന്ന പാര്‍ട്ടിയിലാണ് ലയിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ലോക ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, സെക്രട്ടറി ജനറല്‍ ജേക്കബ് പീറ്റര്‍, അഡ്വ. വിവേക് കെ. വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: