കൊച്ചി: കളമശ്ശേരി,കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ.
ഭൂമി തട്ടിപ്പ് കേസ് അന്വേഷണം നടത്തുന്ന സിബിഐ സംഘമാണ് നുണപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സലിംരാജ് ഉള്‍പ്പെടെ പ്രതികളെയെല്ലാം പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇടപാടിനു പിന്നില്‍ പ്രവര്ത്തിച്ചവരാരൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിന് നുണ പരിശോധന അനിവാര്യമാണ് എന്ന നിലപാടിലാണ് സിബിഐ.
അന്വേഷണ സംഘത്തിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. സസ്പെന്‍ഷനിലായ മുന്‍ പൊതുമരാമത്ത് ഡയറക്ടര്‍ ടി.ഒ. സൂരിനെതിരെയും കേസില്‍ പരാതി നിലവിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: