കൊച്ചി: പഞ്ചാബ് മാതൃകയില്‍ പ്രവാസികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നോര്‍ക്കയും ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് പ്രത്യേക എന്‍ആര്‍ഐ കമ്മീഷന് രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഗോള പ്രവാസി കേരളീയ സംഗമത്തോടനുബന്ധിച്ച്് ആദ്യ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഖ്വാസി ജുഡീഷ്യല്‍ കമ്മീഷനായിരിക്കും രൂപീകരിക്കുക. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കമ്മീഷന് പരിഗണിക്കും. കമ്മീഷന് രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രവാസികളുടെ പ്രശ്നങ്ങളില്‍ തീര്‍പ്പു കല്പ്പിക്കാന് പൂര്‍ണ്ണ അധികാരമുള്ള കമ്മീഷനെയാണ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: