കല്‍പ്പറ്റ : ആധുനിക പഠനരീതികളായ മൈന്‍ഡ് മാപ്പിംഗ്, മെമ്മറി ക്വിസ്, ഫോട്ടോഗ്രാഫിക് മെമ്മറി, ഇസി ടിപ്പ്സ് തുടങ്ങിയവയിലൂടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി പാഠങ്ങളും പിഎസ്സി ബാങ്ക് ടെസ്റ്റ് മുതലായ പരീക്ഷകളും മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയവയും പെട്ടന്ന് കുട്ടികള്‍ക്ക് ഹൃദ്യസ്ഥമാക്കാവുന്നവിധത്തില് മൈന്‍ഡ് മാപ്പിംഗ് പദ്ധതിയുമായി പ്രമുഖ മജീഷ്യന്‍ ആര്.കെ.മലയത്ത്.
മലയത്തിന്റെ പദ്ധതികള്‍ വായിച്ചറിഞ്ഞ് ഇതിന്റെ അനന്തസാധ്യതകളെകുറിച്ച് പഠനം നടത്താന്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള 64കാരി വയനാട്ടിലെത്തി. മലയത്തും സംഘവും കഴിഞ്ഞ 15 ദിവസമായി വയനാട്ടിലാണ്. ഹിമാചലിലെ മണ്ഡി ജില്ലയിലെ സൂഷ്മ ഹിപ്നോട്ടിക് ചികിത്സയിലൂടെ മൈന്‍ഡ് ഡിസൈന്‍ പഠിക്കുകയാണ് ആര്.കെ. മലയത്തില്‍ നിന്ന്.
വയനാട് ജില്ലാപഞ്ചായത്തിന്റെ ക്ഷണമനുസരിച്ച് ജില്ലയിലെ അഞ്ച് സ്കൂളുകളില്‍ മൈന്‍ഡ് മാപ്പിംഗ് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് മലയത്തും സംഘവും. ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഹിപ്പ്നോട്ടിസത്തിലധിഷ്ഠിതമായ മൈന്‍ഡ് മാപ്പിംഗ് പദ്ധതിയിലൂടെ കഴിയുമെന്ന് മലയത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: