തിരുവനന്തപുരം: 2006 മുതല്‍ 2014 നവംബര്‍ 30വരെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ലഭിച്ച 27,409 പരാതികളില്‍ 18,464 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചതായി കമ്മീഷന് സെക്രട്ടറി അറിയിച്ചു. 2014 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ ലഭിച്ച 1069 പരാതികളില്‍ 98 ശതമാനവും അതായത് 1,048 എണ്ണവും തീര്‍പ്പാക്കിയിട്ടുണ്ട്.
14 ല്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് കൃത്യസമയത്തിനകം മറുപടി കൊടുക്കാത്തതിനും അപൂര്‍ണ വിവരങ്ങള്‍ നല്‍കിയതിനും 85 കേസുകളിലായി 89 ഉദ്യോഗസ്ഥര്‍ക്ക് 5,23,690 രൂപ പിഴ ചുമത്തി.
ഇതിന്മേലുള്ള 3,38,940 രൂപ സര്‍ക്കാരിലേക്ക് ഒടുക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 2014 നവംബര്‍ 30 വരെ 57 കേസുകളിലായി 67 ഉദ്യോഗസ്ഥര്‍ക്ക് 3,61,500 രൂപ പിഴ ചുമത്തുകയും 1,91,500 രൂപ സര്‍ക്കാരിലേക്ക് ഒടുക്കിയിട്ടുമുണ്ട്. ഇക്കാലയളവില്‍ എട്ട് ഉദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്ക നടപടിക്ക് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: