തിരുവനന്തപുരം: ഗ്രൂപ്പു വഴക്കുകളും വോട്ടിങും ഇല്ലാതെ സിപിഐ കീഴ്ഘടകങ്ങളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പന്ന്യന്‍ രവീന്ദ്രന്. സിപിഎമ്മിന്റെ സമ്മേളനങ്ങളില്‍ പിണറായി-വി.എസ്. ഗ്രൂപ്പുകള്‍ തമ്മിലുള്ള പിടിവലികള്‍ വാര്‍ത്തയായിരുന്നു. എന്നാല്‍, സിപിഐയുടെ ബ്രാഞ്ച്, ലോക്കല്‍, ഏര്യാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയത് വളരെ ശാന്തമായിട്ടായിരുന്നുവെന്ന് പന്ന്യന്രവീന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഐ ജില്ലാ സമ്മേളനങ്ങള്‍ ഇന്നാരംഭിക്കും. കോട്ടയം ജില്ലാസമ്മേളനമാണ് ആദ്യം നടക്കുക. ഫെബ്രുവരി 23ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടെ അവസാനിക്കും. അടുത്തമാസം 26 മുതല്‍ മാര്‍ച്ച് 2 വരെയാണ് സംസ്ഥാന സമ്മേളനം. കോട്ടയത്താണ് സമ്മേളനം. മാര്‍ച്ച് 25-29 വരെ പുതുച്ചേരിയില്‍ 22-ാം പാര്‍ട്ടീ കോണ്‍ഗ്രസ്സ് നടക്കും.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ഇനിയും തുടരില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്. സെക്രട്ടറി സ്ഥാനത്തേക്ക് ആര്‍ക്കും വരാം. നിരവധി പേരുണ്ട് അതിന് യോഗ്യതയുള്ളവര്‍. പാര്‍ട്ടി പറഞ്ഞാലും തനിക്ക് താല്പര്യമില്ല. സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ പുതിയ സെക്രട്ടറി സിപിഐക്കുണ്ടാകും.
എന്നാല്‍, താന്‍ ദേശീയ രാഷ്ട്രീയത്തിലേക്കൊന്നും പോകില്ല. കേരളത്തില്‍ തന്നെയുണ്ടാകും. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് താന്‍. അതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കാനാവില്ല. എന്നാല്‍, സെക്രട്ടറി സ്ഥാനത്ത് ഇനി തുടരില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: