ബിജെപിയില്‍ ചേര്‍ന്ന മുന്‍ എഎപി നേതാവായ ടി വി അവതാരക ഷാസിയ ഇല്‍മി ദേശീയാദ്ധ്യക്ഷന് അമിത് ഷാ, രാം ലാല്‍, സതീഷ് ഉപാദ്ധ്യായ തുടങ്ങിയവരോടൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് . ഫോട്ടോ: പവന് രാഘവ്
ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയിയുടെ മുന്‍നിര നേതാവായിരുന്ന ഷാസിയ ഇല്‍മി ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ബിജെപിയുടെ മൊബൈല്‍ അംഗത്വമെടുക്കല്‍ സംവിധാനം വഴി ഷാസിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടി ആസ്ഥാനത്ത് ഷാസിയയെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംഘടനാ ജനറല്‍ സെക്രട്ടറി രാംലാലും സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാഷ്ട്രസേവന ലക്ഷ്യവുമായാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പത്രസമ്മേളനത്തില്‍ ഷാസിയ വ്യക്തമാക്കി. പ്രതികാര രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, മുന്‍ ടി വി അവതാരക കൂടിയായ ഷാസിയ ഇല്‍മി പറഞ്ഞു.
വികസനവും സദ്ഭരണവും കൊണ്ടുവരാന്‍ ബിജെപിയാണ് അധികാരത്തിലെത്തേണ്ടത്. ദല്‍ഹിയിലെ ജനങ്ങളെ കുഴപ്പം നിറഞ്ഞ അവസ്ഥയിലേക്ക് തള്ളിയിടാനാവില്ല. അവര്‍ക്ക് മികച്ച ഭരണം ലഭിക്കണം. ആംആദ്മി പാര്‍ട്ടി എന്താണെന്ന് ഉടന്‍തന്നെ ജനങ്ങളെ അറിയിക്കുമെന്നും ഷാസിയ ഇല്‍മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: