ഇടുക്കി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിക്കുന്നതായി ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട്്. പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകളില്‍ തൊണ്ണൂറ് ശതമാനം കേസുകളിലെയും പ്രതികള്‍ക്ക് ശിക്ഷ ലഭി ക്കുന്നുണ്ടെങ്കിലും ലഹരി കടത്തിന് അറുതിയില്ല.
എക്സൈസും പോലീസും 2014-ല്‍ സംസ്ഥാനത്ത് പിടികൂടിയത് 1968 കേസുകളാണ്. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ബ്യൂപ്രിനോര്‍ഫിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി പിടികൂടിയ കേസുകളാണ് ഇവയെല്ലാം. അഞ്ച് വര്‍ഷം കൊണ്ട് മൂന്നിരട്ടിയോളമായി കേസ് വര്‍ദ്ധിച്ചിരിക്കുന്നു. 2010-ല്‍ 769 കേസുകളായിരുന്നു. പിന്നീട് ഓരോ വര്‍ഷവും കേസുകളുടെ എണ്ണം കുത്തനെ ഉയരുന്ന സഹചര്യമാണ്.
2011, 2012 കാലഘട്ടത്തില്‍ മാത്രമാണ് കേസുകള്‍ നാമമാത്രമായി കുറഞ്ഞത്. 2011-ല്‍ 693, 2012-ല്‍ 696, എന്നിങ്ങനെയായിരുന്നു കേസുകള്‍. 2013 ആയപ്പോഴേയ്ക്കും കേസുകള്‍ 974ലെത്തി. 2014-ല്‍ ഞെട്ടിപ്പിക്കുന്ന രീതിയിലായിരുന്നു കേസിന്റെ പോക്ക്.
1968 എന്ന നിലയില്‍ കേസുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയായി. സ്കൂള്‍, കോളേജ് തലങ്ങളില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിച്ചതാണ് കേസുകളുടെ എണ്ണം ഭയാനകമായ രീതിയില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് എക്സൈസ് വകുപ്പിലെയും പോലീസ് വകുപ്പിലെയും ഉന്നതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: