മുംബൈ : മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ചുവരെഴുത്ത്.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിലെ വിഐപി ടോയിലെറ്റില്‍ പേനകൊണ്ടുള്ള ഭീഷണിക്കുറിപ്പ് വ്യാഴാഴ്ച വൈകിട്ട് ശുചീകരണത്തൊഴിലാളികളാണ് കണ്ടെത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിയിലെ സൂചന.
ഒരു വിമാനത്തിന്റെ രേഖാചിത്രവും വരച്ചിരുന്നു. ജനുവരി 10ന് ഛത്രപതി ശിവജി ടെര്‍മിനലിലെ ടോയ്ലെറ്റ് ചുവരിലിലും ഭീഷണിക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
രണ്ടാമതും ഭീഷണി കണ്ടത് നിസാരമായി തള്ളുന്നില്ലെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ് എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. എല്ലാ പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: