മുംബൈ: ബോളിവുഡ് താരം അഭിഷേക് ബച്ചന് അഭിനയത്തോടൊപ്പം റിയല്‍ എസ്റ്റേറ്റിലേക്കും കാല്‍വെയ്ക്കുന്നു. പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വര്‍ളി പ്രോജക്ടില്‍ 41.14 കോടിയുടെ ഫഌറ്റ് സ്വന്തമാക്കിക്കൊണ്ടാണ് ചുവടുവെയ്പ്പ്.
ബോളിവുഡ് താരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് സര്‍വ്വസാധാരണമാണ്. ഋത്വിക് റോഷന്, ഷാഹിദ് കപൂര്‍, ഇമ്രാന് ഹാഷ്മി, കരീന സെഫ് ദമ്പതികള്‍, വിദ്യാബാലന് തുടങ്ങി ഒട്ടനവധി ബി ടൗണ്‍ താരങ്ങള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തി വരുന്നുണ്ട്. നഷ്ടസാധ്യത കുറഞ്ഞതിനാലും ലാഭം കുടുതലുമായതിനാലാണ് ഭൂരിഭാഗം ആളുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഏര്പ്പെടുന്നത്്.
സ്ക്വയര്‍ ഫീറ്റിന് 1.06 ലക്ഷം രുപ വിലമതിക്കുന്ന 3875 സ്ക്വയര്‍ഫീറ്റ് ഫഌറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. വര്‍ളിയിലുള്ള പ്രൈം ആനിബസന്റ് റോഡിലെ സ്കൈലാര്‍ക് ടവറിലെ 37-ാം നിലയിലാണ് ഇത്്. എല്ലാഭാഗത്തും 20 ഫീറ്റ് ടറസ്സുണ്ടെന്നതൈാണ് ഇതിന്റെ പ്രത്യേകത.
പതിവിലും കൂടുതല്‍ ടറസുള്ള ചുരുക്കം അപ്പാര്‍ട്മെന്റുകളില്‍ ഒന്നാണ് സ്കൈലാര്‍ക്ക്. ഫഌറ്റ് നിര്‍മ്മാതാക്കളുമായി 2.05 കോടി രൂപ സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ തന്നെ അഭിഷേക് ബച്ചന് അടച്ചതായാണ് അറിയുന്നത്. കൂടാതെ ക്ലബ് ഹൗസ് അംഗത്വത്തിനായി 25 ലക്ഷവും അപ്പാര്‍ട്ടുമെന്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം വീതവും നല്‍കിയതായും ഉയമ്പടിയില് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: