കൊല്‍ക്കത്ത: ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ജയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്രയെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ ഹര്‍ജി.
അഭിഭാഷകനായ സുബ്രോജിത്ത് ബഹാദുരിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒരാള്‍ മന്ത്രി സ്ഥാനം വഹിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അഴിക്കുള്ളില്‍ കിടന്ന് മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: