ന്യൂദല്‍ഹി: ദല്‍ഹിയില്‍ വാതക പൈപ്പ് ലൈനില്‍ തീപിടുത്തം. വെള്ളിയാഴ്ച രാവിലെ മോത്തിബാഗിനു സമീപം സത്യാനിയിലായിരുന്നു സംഭവം. ദല്‍ഹി മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുമ്പോള്‍ പൈപ്പ് പൊട്ടി തീപിടുത്തം ഉണ്ടാകുകയായിരുന്നു.
അഗ്നിശമന സേനയുടെ 10 യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. ഗെയില്‍ അധികൃതര്‍ എത്തി പൈപ്പിലെ ചോര്‍ച്ചയടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: