കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുളള സ്വര്ണക്കളളക്കടത്തിനെക്കുറിച്ച് സിബിഐ പ്രാഥമികാന്വേഷണം തുടങ്ങി. ഇന്നലെ അറസ്റ്റിലായ എമിഗ്രേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു.
എമിഗ്രേഷന്‍ എസ്ഐമാരായ മനു, കൃഷ്ണകുമാര്‍ എന്നവിര്ക്ക് കമ്മിഷനായി ലക്ഷങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു കിലോ സ്വര്‍ണം കടത്തിവിട്ടാല്‍ ഇവര്‍ക്ക് അമ്പതിനായിരം രൂപ വീതം കിട്ടുമായിരുന്നു. സ്വര്‍ണക്കടത്തിലെ പ്രതികളുമായി ഇവര്‍ നിരവധി തവണ വിദേശയാത്രകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഒരോതവണയും അഞ്ചുകിലോ വരെ സ്വര്‍ണമാണ് കൊണ്ടുവന്നിരുന്നത്. ഏതാനം ആഴ്ചകള്‍ക്കുളളില്‍ മുപ്പതിലേറെത്തവണ ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
ഐബിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ രാജ്യത്തെ വിമാനത്താവള എമിഗ്രേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ കൊച്ചി യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: