കൊച്ചി: കളമശേരി, കടകംപള്ളി ഭൂമിതട്ടിപ്പ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയിലാണ് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഈ മാസം 18നകം അന്വേഷണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
കൂടുതല്‍ സാക്ഷികളില്‍നിന്ന് മൊഴി രേഖപ്പെടുത്താനുണ്ടെന്നും, തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ ആറുമാസത്തെ സമയം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജാണ് കേസിലെ മുഖ്യ പ്രതി. തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണ് ഹൈക്കോടതി നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: