കൊച്ചി: സായുധ കലാപത്തിലൂടെ സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ ആശയപ്രചാരണവും ആയുധമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരിക്കലും നടപ്പാക്കാനാകാത്ത സായുധ വിപ്ലവം പ്രചരിപ്പിക്കുന്നവരെ തോക്കു കൊണ്ട് മാത്രമല്ല സര്‍ക്കാര്‍ നേരിടുന്നത്.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാക്കനാട് നിലംപതിഞ്ഞിമുകളില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍ കാലഘട്ടത്തിലെ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കേരളത്തിലെ പോലീസ് സംവിധാനം സുസജ്ജമാണ്. സംസ്ഥാനത്തെ ആദ്യത്തെ സൈബര്‍ ഡോം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും കോഴിക്കോടും സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. കൊച്ചിയിലെ സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍ഫോ പാര്‍ക്കിനുള്ളില്‍ തന്നെ കെട്ടിടം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: