കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ ഉപദേശകസമിതിയായ മാര്ഗ്ഗദര്ശമണ്ഡലിന്റെ നേതൃത്വത്തില്‍ സംസ്ഥാന സന്യാസിസമ്മേളനം ജനുവരി 20 മുതല്‍ 22 വരെ കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. 20 ന് രാവിലെ 11 മണിക്ക് മാര്ഗ്ഗദര്ശകമണ്ഡലിന്റെ അദ്ധ്യക്ഷനും കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ ചിദാനന്ദപുരി സ്വാമികള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ചിന്മയാമിഷന് റീജനല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, സംബോധ് ഫൗണ്ടേഷന് സംസ്ഥാന ആചാര്യന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ മാറിയ സാമൂഹ്യ സാഹചര്യങ്ങളും രാഷ്ട്രീയ, സാംസ്കാരിക, ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.ആര്. സുധാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: