കൊച്ചി: ലൗ ജിഹാദിന് ഇരയായ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.വര്‍ക്കല സ്വദേശിയായ ബിന്ദുവിന്റെ മകളെയാണ് മാതാപിതാള്ക്കക്കൊപ്പംവിട്ടത്.
പോളിടെക്നിക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വര്‍ക്കല സ്വദേശി മുഹമ്മദ് കബീര്‍ തട്ടിക്കൊണ്ടു പോയെന്നും ഡിസംബര്‍ 20ന് കാണാതായ മകളെ കണ്ടെത്താന്‍ വര്‍ക്കല പോലീസ് നടപടി സ്വീകരിച്ചില്ലെന്നും കാട്ടി ബിന്ദു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി.
പൊന്നാനിയില്‍ വച്ച് മതപരിവര്‍ത്തനത്തിന് കാമുകനും ഇസ്ലാം മത പണ്ഡിതന്മാരും തന്നെ പ്രേരിപ്പിച്ചതായി പെണ്‍കുട്ടി കോടതിയെ ധരിപ്പിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.കെ.മോഹനന്, ജസ്റ്റിസ് പി.ഡി.രാജന് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ച് പെണ്‍കുട്ടിയെ സ്വതന്ത്രയാക്കി മാതാപിതാക്കളോടൊപ്പം അയച്ചു. അഡ്വ.സി.കെ.മോഹനന് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: