മുന്‍ ഐപിഎസ് ഉദേ്യാഗസ്ഥ കിരണ്‍ബേദിയെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍
അമിത് ഷാ അംഗത്വംനല്‍കി സ്വീകരിക്കുന്നു
ന്യൂദല്‍ഹി: പോലീസ് എന്നാല്‍ ദല്‍ഹിക്കാര്‍ക്ക് കിരണ്‍ ബേദി തന്നെയാണ്. അരാജകവാദികളെ നേരിടാന്‍ നിയമമറിയുന്ന, രാഷ്ട്രീയബോധമുള്ള, നേതൃഗുണമുള്ള, അഴിമതി വിരുദ്ധ പോരാട്ടം നയിക്കുന്ന കിരണ്‍ ബേദിയെ രംഗത്തിറക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതി കൂടി ലഭിച്ചതോടെ ഒറ്റ രാത്രികൊണ്ട് ദല്‍ഹിയുടെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അമിത്ഷാ മാറ്റിമറിച്ചു. രാഷ്ട്രീയ ചാണക്യന്റെ തുറുപ്പുചീട്ടായി കിരണ്‍ ബേദി അങ്ങനെ ദല്‍ഹി തെരഞ്ഞെടുപ്പിലെ താരമായി.
ബിജെപി ദല്‍ഹി തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് ഉപാദ്ധ്യായയെ തെരഞ്ഞെടുപ്പ് ചുമതലക്കാരനാക്കി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അരവിന്ദ് കെജ്രിവാള് കള്ളപ്രചാരണങ്ങളുമായി രംഗത്തെത്തി. വൈദ്യുത കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നായിരുന്നു പ്രചരണം. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയ സതീഷ് ഉപാദ്ധ്യായ കോടതിയില്‍ ക്രിമിനല്‍ കേസും നല്‍കിയിട്ടുണ്ട്.
ആംആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്ക് കിറുകൃത്യം മറുപടി നല്‍കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് ദേശീയ അദ്ധ്യക്ഷന്‍ മണിക്കൂറുകള്‍ കൊണ്ട് കാണിച്ചുകൊടുത്തത്. ഇന്നലെ ഉച്ചയോടെ കിരണ്‍ ബേദിക്കൊപ്പം പ്രധാനമന്ത്രിയുടെ 7-ാം നമ്പര്‍ റേസ്കോഴ്സ് റോഡിലെ വസതിയിലെത്തിയ കിരണ്‍ ബേദി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി. തുടര്‍ന്ന് അമിത് ഷായ്ക്കൊപ്പം അശോകാ റോഡിലെ ആസ്ഥാനത്തെത്തിയ കിരണ്‍ ബേദി ദേശീയ നേതാക്കള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പാര്‍ട്ടി അംഗത്വവും സ്വീകരിച്ചു.
ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കിയതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ നിന്നും പിന്മാറിയ അരവിന്ദ് കെജ്രിവാള് 4.30ന് മാറ്റി നിശ്ചയിച്ച പത്രസമ്മേളനവും റദ്ദാക്കി. സതീഷ് ഉപാദ്ധ്യായ നല്കിയ പരാതിയില്‍ പെരുമാറ്റച്ചട്ട ലംഘന നടപടി ഉണ്ടാകുമെന്ന് ഭയന്ന കെജ്രിവാള് പകരം മനീഷ് സിസോദിയയാണ് മാധ്യമങ്ങളെ കണ്ടത്.
കിരണ്‍ ബേദിയെ ‘പെര്‍ഫെക്ട് ലാന്റിംഗ്’ നടത്തി തെരഞ്ഞെടുപ്പ് രംഗത്തെത്തിച്ച അമിത് ഷായുടെ നീക്കങ്ങളുടെ അമ്പരപ്പ് എഎപി നേതൃത്വത്തിന് ഇനിയും മാറിയിട്ടില്ല. കാരണം കിരണ്‍ ബേദി ദല്‍ഹിയുടെ മുഖമാണ്. 1973ല്‍ ആദ്യ ഐപിഎസുകാരിയായി രാജ്യതലസ്ഥാനത്തെത്തിയതു മുതല്‍ അവര്‍ കിരണിനെ സ്വീകരിച്ചു.
നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി 2007ല്‍ പോലീസിനോട് വിടപറഞ്ഞ ശേഷവും പലപ്പോഴും പോലീസെന്നാല്‍ ദല്‍ഹിക്കാര്‍ക്ക് കിരണ്‍ ബേദിയാണ്. ഭരണസാരഥ്യമേറ്റെടുക്കാനായി കിരണിനെ വിജയിപ്പിക്കാനും അവര്‍ തയ്യാറാകുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: