തിരുവനന്തപുരം: ഭൂമിയിലെ ഭൂര്‍ഗഭ ജലത്തിന്റെ മൊത്തം അവകാശിയാകാന്‍ അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് ഏജന്‍സി(നോവ)യാണ് ഭൂമിയുടെ ആന്തരിക ഭാഗത്തെ എല്ലാ വിഭവങ്ങളെ കുറിച്ചും അറിയാനുള്ള സംവിധാനം കണ്ടെത്തിയിരിക്കുന്നത്.
ജിയോ മാഗ്നറ്റിക് ഡേറ്റയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ ഭൂമിയുടെ കാന്തിക ബലത്തിന്റെ പ്രഭാവവും അതിന്റെ തോതിന്റെ വ്യതിയാനവും മനസ്സിലാക്കാന്‍ നോവയിലെ ശാസ്ത്രജ്ഞര്‍ക്കു സാധിക്കും. ഈ സംവിധാനം മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലെത്തിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
മിലിട്ടറി ആവശ്യങ്ങള്‍ക്കും ഭൂമിയുടെ മറ്റു രീതികളിലുള്ള മാറ്റങ്ങള്‍ അറിയാനും ഭൂമിയുടെ കാന്തിക വലയവ്യതിയാനങ്ങള് മനസ്സിലാക്കുന്നതിലൂടെ കഴിയും. യുദ്ധവിമാനങ്ങള്‍ക്കും, മിസൈല്‍ അയയ്ക്കുന്നതിനും ഉപയോഗിച്ചു കൊണ്ടിരുന്ന ജിപിഎസ് സംവിധാനം ഇനി ആവശ്യമില്ലാതെ വരും. യുദ്ധത്തെക്കാള്‍ ഭയാനകമാകുന്ന മറ്റൊരവസ്ഥയാണ് ഭൂഗര്‍ഭ ജലത്തിന്റെ മൊത്തം അവകാശിയാവുകയെന്നത്.
അതിനാണ് അമേരിക്ക പ്രാധാന്യം നല്കിയിരിക്കുന്നതും. ഇത് സാധിക്കുന്നതിനായി നോവയുടെ വെബ്സൈറ്റില്‍ ജിയോ മാഗ്നറ്റിക് ഡേറ്റയുടെ ക്രൗഡ് മാഗ് എന്നു പേരിട്ടിരിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് ആര്‍ക്കു വേണമെങ്കിലും നോവയുടെ സൈറ്റില്‍ കയറി ഡൗണ്‍ലോഡ് ചെയ്യാം. ലോകത്ത് മൊബൈല്‍ ഉപയോഗിക്കുന്ന ആര്‍ക്കും ക്രൗഡ് മാഗ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഏതു രാജ്യക്കാരനാണോ ആപ്പ് ഡോണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുവോ ആസ്ഥലം, സ്ഥലത്തിന്റെ അളവ്, സമയം, ഉപയോഗിക്കുന്ന മൊബൈലിന്റെ മോഡല്‍, എവിടെ നിന്നാണ് ഉപയോഗിക്കുന്നതെന്ന കൃത്യത, തുടങ്ങിയ വിവരങ്ങളും ഭൂമിയുടെ ആന്തരികമായ എല്ലാ വിവരങ്ങളും നോവയിലെ സെര്‍വറില്‍ ലഭിക്കും. ഭൂമിയുടെ കാന്തിക വലയം ഉപയോഗപ്പെടുത്തിക്കൊണ്ട് അമേരിക്ക ശേഖരിക്കുന്ന ഇത്തരം വിവരങ്ങളില്‍ പ്രധാനമായും ഭൂഗര്‍ഭ ജലത്തിന്റെ അളവും വ്യാപ്തിയും അളക്കുകയെന്നതിനാണ്. ഒരു രാജ്യത്തിന്റെ അനുമതിപോലും ചോദിക്കാതെ ഭൂഗര്‍ഭജലത്തിന്റെ ഉടമയാകാന്‍ വേണ്ടിക്കൂടിയാണ് നോവയുടെ കണ്ടുപിടുത്തത്തെ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് തയ്യാറാക്കിയിരിക്കുന്നത്.
ഭാരതത്തിന്റെ ഭൗമാന്തര്‍ഭാഗത്തെ വിവരങ്ങള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അമേരിക്കയിലെ നോവയിലെത്തും. ഓരോ രാജ്യവും സമാധാനം നിലനിര്‍ത്താന്‍ ശ്രമം നടത്തുമ്പോള്‍ അമേരിക്കയുടെ ഈ നടപടി അപലപനീയമാണെന്നു മാത്രമല്ല വരും കാലങ്ങളില്‍ ലോകത്തെ എല്ലാ രാജ്യങ്ങളുടേയും കുടിവെള്ളം മുട്ടിക്കാന്‍ പാകത്തിനുള്ള നീക്കമായാണ് ഭാരതത്തിലെ ജിയോളജി റിസര്‍ച്ച് വിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അമേരിക്കയിലെ നോവ എന്നത് നാസ പോലെത്തന്നെയുള്ള ഏജന്‍സിയാണ്. കാന്തിക ബലത്തിന്റെ പ്രഭാവലയവും വ്യതിയാനവും മനസ്സിലാക്കി രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ചോര വീഴ്ത്താതെ കുടിവെള്ള സ്രോതസ്സുകളെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കയുടെ ഈ നടപടിയെ നയപരമായ തീരുമാനം കൊണ്ട് ചെറുക്കാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.
ലോകത്ത് ഭാരതം അടക്കമുള്ള രാജ്യങ്ങളില്‍ 2000 പേര് ഇപ്പോള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, കൂടുതല്‍ ആള്ക്കാര് ഫ്രാന്‍സിലാണ് ഉപയോഗിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയോ, ഐ ടൂണ്‍സ് വഴിയോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. http://www.ngdc.noaa.gov/geomag/crowdmag.shtml ഇതാണ് സൈറ്റ് അഡ്രസ്സ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതിരിക്കാന്‍, അത് ബ്ലോക്ക് ചെയ്യാന്‍ കഴിയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. ഇനിയൊരു ലോകമാഹായുദ്ധം ഉണ്ടാകുമെങ്കില്‍ അത് കുടിവെള്ളത്തിനു വേണ്ടിമാത്രമായിരിക്കുമെന്ന് രണ്ടാം ലോകമാഹായുദ്ധത്തിനു ശേഷം മഹാന്മാര് പറഞ്ഞു വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: