മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെട്രോളിനും ഡീസലിനുമൊക്കെ നിരവധി തവണ വില കുറച്ചു. വിലക്കയറ്റ സൂചിക പൂജ്യം ശതമാനത്തിലെത്തിച്ചു. ഭാരതത്തില്‍ വിലക്കയറ്റം എന്ന പേരില്‍ സമരം ഇല്ലാതായി. എന്നിട്ടും കുറ്റം ബിജെപിക്ക്. ഇന്ന് നമ്മളടിക്കുന്ന പെട്രോളും ഡീസലും നാല്‍പ്പതു ദിവസമെങ്കിലും മുമ്പ് ഭാരത സര്‍ക്കാര്‍ വാങ്ങുന്നതാണ്. അതായത് നാല്‍പ്പതു ദിവസം മുമ്പത്തെ നിരക്കില്‍ വാങ്ങിയ സാധനം ഇന്നത്തെ നിരക്കില്‍ വില്‍ക്കണമെന്നാണ് സിപിഎം കോണ്‍ഗ്രസ് സംയുക്ത സമരസമിതി പറയുന്നത്.
അതെവിടുത്തെ ന്യായം? കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ നടത്തിയ കല്‍ക്കരി അഴിമതിയിലെ പത്തു ലക്ഷം കോടി, 2 ജിയിലെ ഒന്നേമുക്കാല്‍ ലക്ഷം കോടി, കോമണ്‍വെല്‍ത്ത് ഗെയിംസിലെ എണ്‍പതിനായിരം കോടി എന്നിങ്ങനെ കട്ടുമുടിച്ച പണമുണ്ടായിരുന്നെങ്കില്‍ ഭാരതത്തിലെ ജനകോടികള്‍ക്ക് അടുത്ത പത്തു വര്‍ഷം ഫ്രീ ആയി പെട്രോളടിക്കാമായിരുന്നില്ലേ? അധികാരത്തിലെത്തി ഏഴുമാസം പിന്നിട്ടിട്ടും മോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാത്തതിന്റെ സങ്കടമല്ലേ നിങ്ങളില്‍ നിന്ന് പുറത്തു വരുന്ന കൂട്ടക്കരച്ചില്‍? ക്രൂഡ് ഓയില്‍ വിലക്കുറവ് ഭാരതത്തിന്റെ ധനക്കമ്മി കുറക്കാനുള്ള സുവര്‍ണ്ണാവസരമാണ്. ഇത് നഷ്ടപ്പെടുത്താന്‍ മോദി സര്‍ക്കാരിനാവില്ല. ഇക്കണോമിക്സ് അറിയുന്ന ഒരു ധനമന്ത്രിക്കുമാവില്ല.
ഭാരതത്തിലെ എണ്ണക്കമ്പനികള്‍ കോര്‍പ്പറേറ്റുകളാണെന്ന ശുദ്ധ വിവരക്കേടാണ് ഇടതനും കോണ്‍ഗ്രസ്സുകാരനും അടിച്ചു വിടുന്നത്. ഇന്ത്യയിലെ എണ്ണവിപണി കൈകാര്യം ചെയ്യുന്നത് ഒ.എന്‍.ജി.സിയടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികളാണ്. അതായത് ഒരു രൂപ എണ്ണക്കച്ചവടത്തില്‍ ലാഭം കിട്ടിയല്‍ അത് നേരെ പോകുന്നത് രാജ്യത്തിന്റെ ഖജനാവിലേക്കും വികസനപ്രവര്ത്തികള്ക്കുമാണ്. രാജ്യത്ത് വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നാന്ദി കുറിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: