ഒരു റാങ്കിന്ന് ഒരേ പെന്ഷന് എന്ന മുറവിളി തുടങ്ങിയിട്ട് കാലങ്ങള്‍ കുറച്ചായി.സര്‍ക്കാര്‍ ഈ കാര്യത്തില്‍ 2012 ല്‍ ഒരു ചെറിയ വ്യത്യാസം വരുത്തി എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കുവേണ്ടി സര്‍ക്കുലര്‍ 500,501,502,503&504 പ്രകാരം പെന്ഷന് കൂട്ടുകയും അതു പ്രകാരം എല്ലവര്‍ക്കും കൂടിയ പെന്‍ഷനും അനുബന്ധമായി കുടിശ്ശികയും 2013 ജൂണ്‍,ജൂലായ് മാസങ്ങളില്‍ കൊടുത്തിരുന്നു.എന്നാല്‍ ഒരു വിഭാഗം വിധവാ പെന്‍ഷന്‍കാരെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയുന്നില്ല.
അര്‍ഹരായ വിധവാ പെന്‍ഷന്‍കാര്‍ അപേക്ഷയുമായി ബാങ്കുകളേയും ട്രഷറിയേയും ബന്ധപ്പെട്ടപ്പോള്‍ അവരുടെ ഒക്കെ പെന്ഷന് പുതുക്കുകയും 2012 സപ്തംബര്‍ മുതലുള്ള നല്ലൊരു സംഖ്യ കുടിശ്ശികയും ലഭിച്ചു.ഈ വിവരം ഇക്കഴിഞ്ഞ എക്സ്സര്വീസസ് മേളയില്‍ അറിയിച്ചിരുന്നു. വേണ്ടനടപടികള്‍ ചെയ്യാം എന്നാണ് മറുപടി. ഫാമിലി പെന്‍ഷന്‍കാര്‍ക്ക് അവരുടെ പെന്ഷന് അര്‍ഹത എത്രയാണെന്ന് അറിയുന്നില്ലെന്നാണ് വാസ്തവം. മാസംതോറും വരുന്നത് കൈനീട്ടിവാങ്ങിക്കുന്നു എന്നു മാത്രം.
എയര്‍ഫോഴ്സ് അസോസിയനുമായുള്ള സമ്പര്‍ക്കം കാരണം വിധവ മെമ്പര്‍മാരെ വിളിച്ച് പെന്ഷന് വിവരം അന്വേഷിച്ചപ്പോഴാണ്, 20ഉം 30ഉം വര്‍ഷം സേവനം ചെയ്തു വിരമിച്ചവരുടെ വിധവമാര്ക്കുവരെ വളരെ കുറഞ്ഞപെന്ഷനാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് അറിയുന്നത്. തളിപ്പറമ്പിലുള്ള ഒരു വിധവയുടെകാര്യം ശരിയായപ്പോള്‍ അടുത്തുള്ളഒരു ആര്മിസുബേദാരുടെ വിധവക്കും കിട്ടുന്നത് കുറഞ്ഞപെന്ഷനാണ് അറിഞ്ഞു.
അവരുടെ അപേക്ഷപ്രകാരം പുതുക്കിയ പെന്‍ഷനും കൂടാതെ നല്ല ഒരു സംഖ്യ കുടിശ്ശികയായും കൈപ്പറ്റി. ഇങ്ങനെ പെന്ഷന് കുടിശ്ശിക വെക്കുന്ന പെന്ഷന് സ്ഥാപനം ഒരുവര്‍ഷം കഴിഞ്ഞാല്‍ 8 ശതമാനം പലിശ അത്രയും പെന്‍ഷനും കുടിശ്ശികയ്ക്കും കൊടുക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശം നിലവില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: