ഇടതായാലും വലതായാലും കേരളസര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിന്റെ വേഗത ഇവിടുത്തെ ജനങ്ങള്‍ക്കു നന്നായറിയാം. സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കിണഞ്ഞുപരിശ്രമിച്ചിട്ടും വരെ. സര്‍ക്കാര്‍ സര്‍വീസില്‍ മുപ്പതിനായിരം തസ്തികകള്‍ അധികമുള്ളപ്പോഴാണീ സ്ഥിതിയെന്നോര്‍ക്കണം.
പക്ഷേ അതിലൊന്നും മന്ത്രിമാര്‍ക്ക് യാതൊരു വേവലാതിയുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കാല്‍ലക്ഷത്തോളം വരുന്ന തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ഈ ദുരവസ്ഥയില്‍ ഒരു പ്രയാസവുമില്ല. കാരണം പദ്ധതി നിര്‍വഹണവും പദ്ധതി തുക ചെലവഴിക്കലുമൊന്നുമല്ല അവരുടെയൊക്കെ പ്രധാനപരിപാടി. കൃത്യാന്തര ബാഹുല്യത്താല്‍ ജനപ്രതിനിധികള്‍ക്ക് നിന്നുതിരിയാന്‍ നേരമില്ല. പഞ്ചായത്തുകള്‍ക്ക് സ്വന്തം വാഹനമായതോടെ പ്രത്യേകിച്ചും.
പക്ഷേ ഫണ്ടുകള്‍ ഒന്നും ലാപ്സാകുമെന്ന് ആരും കരുതേണ്ട. പദ്ധതിപ്പണത്തിന്റെ മുക്കാല്‍ പങ്കിലധികവും സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തിലെ അവസാന ആഴ്ചയില്‍ ഖജനാവില്‍നിന്നു പുറത്തേക്കൊഴുക്കിയിരിക്കും! ഈയൊരു ശീലം ദശാബ്ദങ്ങളായി നമ്മുടെ ഭരണകര്‍ത്താക്കളെ ബാധിച്ചുപോയി. ആ ശീലമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ദേശീയ ഗെയിംസിന്റെ കാര്യത്തിലും തുടരുന്നു എന്നുമാത്രം.
അതുകൊണ്ട് ദേശീയ ഗെയിംസ് ഒരുക്കം താരതമ്യേന സ്പീഡില്‍ തന്നെ. കളി തുടങ്ങുന്നതിന്റെ തലേന്ന് അനുവദിച്ച ശതകോടികളുടെ ഫണ്ട് പൂര്‍ണമായും ചെലവായതായി കണക്കുണ്ടാകും. ഇന്നത്തെ ബഹളവും കുറ്റം പറച്ചിലും വിസ്മൃതിയിലാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: