തിരുവനന്തപുരം: നാഷണല്‍ ഗെയിംസിനെ ഇന്ത്യയൊട്ടുക്കുമെത്തിക്കാന് ഔദ്യോഗിക സംപ്രേഷകരായ ദൂരദര്ശന്. ഗെയിംസിനായി സംപ്രേഷണം ചെയ്യേണ്ട പരിപാടികളെക്കുറിച്ചുള്ള വിശദമായ പദ്ധതി ദൂരദര്ശന് തയ്യാറാക്കി.
നാഷണല്‍ ഗെയിംസ് സെക്രട്ടേറിയേറ്റില്‍ ചേര്‍ന്ന ദൂരദര്ശന് ഉന്നത തല പ്രതിനിധികളുടെയും നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയായി. വ്യാപകമായ സംപ്രേഷണം മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ സംബന്ധിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
മത്സരം നടക്കുന്ന വിവിധ വേദികളില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഏഴു ജില്ലകളിലെ 29 വേദികളിലും ദൂരദര്ശന് ടീം സന്ദര്‍ശനം നടത്തി. ദൂരദര്ശന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മഹേഷ് ജോഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. റഫീഖ് മസൂദി, സ്പോര്‍ട്സ് കണ്‍സള്‍ട്ടന്റ് ഇ.എസ്. ഐസക്ക്, ഡയറക്ടര്‍ എഞ്ചിനീയറിങ് നന്ദലാല്‍ തുടങ്ങിയവരും നാഷണല്‍ ഗെയിംസ് സംഘാടക സമിതി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
മത്സരങ്ങളുടെ തത്സമയ സംപ്രേഷണം, ഹൈലൈറ്റ്സ്, വാര്‍ത്താ പരിപാടികള്‍, അഭിമുഖം എന്നിവയുള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഗെയിംസിനായി ദൂരദര്ശന് ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ആസൂത്രണം ചെയ്തിട്ടുള്ളത്. ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകളും തുടര്‍ന്ന് അരങ്ങേറുന്ന കലാസന്ധ്യയും ദൂരദര്‍ശനിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തും. ഡിഡി നാഷണല്‍, ഡിഡി സ്പോര്‍ട്സ്, ഡിഡി മലയാളം എന്നിവയുള്‍പ്പെടെ ദൂരദര്‍ശന്റെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷാ ചാനലുകളിലും ഗെയിംസും അനുബന്ധ പരിപാടികളും ഇടം നേടും.
ഗെയിംസ് നടക്കുന്ന 2015 ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയുള്ള ദിനങ്ങളില്‍ 24-മണിക്കൂര്‍ ഹൈലൈറ്റ്സ്, വാര്‍ത്താ പരിപാടികള്‍, അഭിമുഖങ്ങള്‍ എന്നിവ ഡിഡി സ്പോര്‍ട്സ് ചാനലില്‍ ഉണ്ടാകും. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍, കബഡി, ടെന്നീസ്, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍, ബാഡ്മിന്റണ്‍, ബോക്സിംഗ് തുടങ്ങിയ ജനപ്രിയ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം പ്രേക്ഷകരിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തും.
ഇതര മത്സരങ്ങളുടെ പ്രധാന ഭാഗങ്ങള്‍ ഹൈലൈറ്റ്സുകളായി വിവിധ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും. കോമണ്‍ വെല്‍ത്ത് പോലുള്ള രാജ്യാന്തര കായിക മേളകളില്‍ ഉപയോഗിച്ചു വരുന്ന ഹൈ ഡെഫനിഷന്‍ ക്യാമറകള്‍, എച്ച്ഡി ഒബി വാനുകള്‍ നീന്തല്‍ മത്സര ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അര് വാട്ടര്‍ ക്യാമറകള്‍, നൂതന ഗ്രാഫിക്സ് സങ്കേതങ്ങള്‍ തുടങ്ങി സാങ്കേതിക രംഗത്തെ സര്‍വ്വ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊുള്ള ഒരു ദൃശ്യവിരുന്നാണ് ദൂരദര്ശന് നാഷണല്‍ ഗെയിംസിനായി സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: