തിരുവനന്തപുരം: 67-ാമത് കരസേനാ ദിനാഘോഷം പാങ്ങോട് സൈനിക ആസ്ഥാനത്ത് നടന്നു. 1948-ല്‍ ഇതെ ദിവസമാണ് ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫായ ജനറല്‍ സര് ഫ്രാന്‍സിസ് ബുച്ചറില്‍ നിന്നും ഭാരതീയ കരസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായി ലഫ്.ജനറല്‍ (പിന്നീട് ഫീല്‍ഡ് മാര്‍ഷല്‍ ആയ) കെ.എം. കരിയപ്പ അധികാരം എറ്റെടുത്തത്.
പാങ്ങോട് യുദ്ധസ്മാരകത്തില്‍ നടന്നചടങ്ങില്‍ പാങ്ങോട് സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സമീര്‍ സലൂങ്കേ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കും വിമുക്തഭടന്മാര്ക്കും വേണ്ടി റിട്ട.ലഫ്.ജനറല്‍ തോമസ് മാത്യു, റിട്ട.ബ്രിഗേഡിയര്‍ ആര്.കെ. മോഹന്‍, റിട്ട.കേണല്‍ ആര്.എസ്. നായര്‍ എന്നിവരും, വിവിധ യൂണിറ്റുകളിലെ കമാന്‍ഡിങ് ഓഫിസര്‍മാരും, ഉദ്യോഗസ്ഥരും, ജവാന്മാരും പുഷ്പചക്രം സമര്‍പ്പിച്ചു.
ചടങ്ങില്‍ ഷഹീദോം കോ സലാമി ശസ്ത്രയും ശോക് ശസ്ത്രയും ഉള്‍പ്പെടെയുള്ള അനുസ്മരണ പരേഡ് നടത്തുകയും ലാസ്റ്റ് പോസ്റ്റ് ആലപിക്കുകയും ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സൈനികരും പരേഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: