ലക്നൗ: പുണ്യനദിയയായ ഗംഗയില്‍നിന്ന് 100ലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
യുപി ഗവര്‍ണര്‍ രാം നായിക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരമൊരു കേസ് ആദ്യമാണെന്നും വളരെ ഏറെ ഗൗരവമുള്ള വിഷയമാണിതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലക്നൗവില്‍ ഇന്ന് നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ഇത്രയേറെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ രാത്രിയില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാവും പ്രദേശിക എംപിയുമായ സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തെ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടുക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത്രത്തോളം പ്രാധാന്യമേറിയ വിഷയം നടന്നിട്ടും സ്ഥലത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്താത്തത് നിര്‍ഭാഗ്യകരമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും എന്തു കൊണ്ട് എത്തിയില്ലെന്നും സാക്ഷി ചോദിച്ചു.
എല്ലാ മൃതദേഹങ്ങളുടേയും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും സിബിഐയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികളോ ഇതേ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: