ന്യൂദല്‍ഹി: തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ ബിജെപി ദല്‍ഹി ഘടകം അധ്യക്ഷന്‍ സതീശ് ഉപാദ്ധ്യായ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.സതീശും ദല്‍ഹിയില്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികളും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്നും അവയില്‍ സതീശിന് ഓഹരിയുണ്ടെന്നുമാണ് കേജ്രിവാള് ഇന്നലെ ആരോപണം ഉന്നയിച്ചത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇവ.തെറ്റായ ലരോപണങ്ങള് ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം.സകല വസ്തുതകളും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: