മുംബയ്: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐസിസില്‍ ( ഇസഌമിക് സ്റ്റേറ്റ് ഒാഫ് ഇറാഖ് ആന്‍ഡ് സിറിയ) ചേര്‍ന്ന മൂന്നു മുംബയ് സ്വദേശികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്.മുംബയ് കല്യാണില്‍ നിന്ന് ഐസിസില്‍ ചേരുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്ത ആരീഫ് മജീദിനൊപ്പം ഉണ്ടായിരുന്ന ഷഹീന് ടാങ്കി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഇറാഖില്‍ വച്ച് ഇറാഖി സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാസം മുന്‍പ് മരിച്ചെന്നാണ് സൂചന.ഇറാഖില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ സന്ദേശം ലഭിച്ച മുംബയിലെ യുവാവ് ഒരു മാസം ഇത് ഒളിച്ചുവച്ചതെന്തിനെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സംശയം.
കല്യാണില്‍ നിന്നു പോയവര്‍ മാസത്തില്‍ ഒരിക്കല്‍ വീട്ടിലേക്ക് വിളിക്കാറുണ്ടത്രേ. ടാങ്കി വീട്ടിലേക്ക് വിളിച്ചിട്ട് മാസം രണ്ടായി.ഇപ്പോള്‍ ഇയാള്‍ മരിച്ചെന്ന വിവരമാണ് ലഭിക്കുന്നത്. അധികൃതര്‍ പറഞ്ഞു.
ഭാരതത്തിനോ ഇറാഖി സര്‍ക്കാരിനു തന്നെയോ ഒരു തരത്തിലും ഒരു ബന്ധവും ഇല്ലാത്ത, വിമത സൈന്യത്തിന്റെ കൈവശമുള്ള സ്ഥലത്താണ് സംഭവമെന്നതിനാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുക എളുപ്പമല്ല.
ആരീഫ് മജീദിനെ മടക്കിക്കൊണ്ടുവന്നപോലെ ടാങ്കിയേയും മടക്കിയെത്തിക്കാന്‍ സഹായം തേടി മാതാപിതാക്കള്‍ കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ടുവരികയായിരുന്നു.
മജീദും കൊല്ലപ്പെട്ടതായി 2014 ആഗസ്തില്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ പിന്നീടാണ് ഇത് തെറ്റാണെന്ന് വെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: