ജമ്മു: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ജമ്മു കശ്മീരിലെ സ്കൂളുകള്‍ക്കുനേരെ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന സൈനിക മേധാവികളുടെ മുന്നറിയിപ്പ്. അതിര്‍ത്തിയിലെ 36 കേന്ദ്രങ്ങളില്‍കൂടി 200 ലേറെ ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നുണ്ടെന്ന് ജമ്മു കശ്മീരിലെ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കെ.എച്ച് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണം നടത്തി ഒബാമയുടെ സന്ദര്‍ശനം അലങ്കോലപ്പെടുത്താനാണ് ഭീകരരുടെ നീക്കം. ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്ന് കെ.എച്ച് സിങ് പറഞ്ഞു. പാക്കിസ്ഥാനില്‍ പരിശീലനം നേടിയ ഭീകരര്‍ ഭീകരര്‍ സ്കൂളുകളും സാധാരണക്കാരുടെ വീടുകളും അടക്കമുള്ളവ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യ വിവരം. ഏത് സാഹചര്യവും
ഒബാമയുടെ സന്ദര്‍ശനത്തിനിടെ ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ബരാക്ക് ഒബാമ ഭാരതത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: