ന്യൂദല്‍ഹി: അന്ന കേജ്രിവാളിന്റേയും അന്ന ഹസാരെയുടേയും അടുത്ത അനുയായി ആയിരുന്ന കിരണ്‍ ബേദി ബിജെപിയിലേയ്ക്ക്.
ഹസാരെയ്ക്കൊപ്പം അഴിമതിക്കെതിരായ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്ന കിരണ്‍ ബേദി എന്നാല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നെങ്കിലും ബിജെപിയിലും അവര്‍ ഔദ്യോഗികമായി ചേര്‍ന്നിരുന്നില്ല. എന്നാല്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ബേദി ഔദ്യോഗികമായി ബിജെപിയില്‍ ചേരാന്‍ തയ്യാറായത്.
ബേദി മാത്രമല്ല ബിജെപിയിലേയ്ക്കെത്തുന്നത്. നടിയും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ ജയപ്രദയും ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ്.
2010ല്‍ ജയപ്രദ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.
ദല്‍ഹിയില്‍ ബിജെപി ടിക്കറ്റില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ മത്സരിക്കാന്‍ ജയപ്രദ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ജയപ്രദ രണ്ടു തവണ ലോക്സഭാംഗവും ഒരു തവണ രാജ്യസഭാംഗവുമായിട്ടുണ്ട്.
അതേസമയം ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പുറത്തിറക്കിയേക്കും.
ദല്‍ഹിയില്‍ 2013ല്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 31 സീറ്റാണ് നേടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: