വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കേസ് അമേരിക്കയിലെ ഫെഡറല്‍ കോടതി തള്ളി. രാഷ്ട്രത്തലവനെന്ന പരിഗണന നരേന്ദ്രമോദിക്കുണ്ടെന്ന അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം കോടതി അംഗീകരിച്ചു. 2002ല്‍ നടന്ന ഗുജറാത്ത് സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോദിക്കെതിരായ ആരോപണം ഉയര്‍ന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടന മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഗുജറാത്ത് സംഭവങ്ങളുടെ പേരില്‍ 2005 ല്‍ മോദിക്ക് അമേരിക്കന്‍ വിസ നിഷേധിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒബാമ മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു.
നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ മെച്ചപ്പെട്ടിരുന്നു. മോദിയുടെ ക്ഷണപ്രകാരം ബരാക്ക് ഒബാമ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കും. ഇതിന് തൊട്ടുമുമ്പാണ് കേസ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: