കൊച്ചി: നെടുമ്പാശേരിയിലും കരിപ്പൂരിലുമായി ഏഴ് കിലോ സ്വര്‍ണം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് നാലു കിലോ സ്വര്‍ണവും കരിപ്പൂരില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.
നെടുമ്പാശേരിയില്‍ ദുബായിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായം ചെയ്ത എമിഗ്രേഷന്‍ എസ്ഐയെയും കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞയാഴ്ച അബ്ദുള്ള ഇതേ റൂട്ടില്‍ ആറു കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ കഴിഞ്ഞ ആഴ്ച യാത്ര ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്റെ സഹായത്തോടെ ലിഫ്റ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം പുറത്തെത്തിച്ചത്. താത്കാലിക ജീവനക്കാരനും പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: