ന്യൂദല്‍ഹി: ദല്‍ഹിയില്‍ സിപിഎം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മതേതര നിലപാട് സ്വീകരിക്കുന്നവര്‍ എല്ലാ മത വിഭാഗങ്ങളിലേയും വര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കണമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്രയാദവ് പറഞ്ഞു.
ബിജെപിക്കെതിരെ മതേതര പാര്‍ട്ടികള്‍ ഒന്നിക്കുന്നതുകൊണ്ടുമാത്രം മതേതരത്വം യാഥാര്‍ഥ്യമാവില്ല. ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പാഴാണെന്നും യോഗേന്ദ്രയാദവ് പറഞ്ഞു. അവസരവാദ രാഷ്ട്രീയം ആം ആദ്മി പാര്‍ട്ടിയുടെ നയമല്ല.
തലസ്ഥാനനഗരത്തിലെ മലയാളികളെക്കൂടി കണ്ടായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൊളന്റിയര്മാരെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: