തിരുവനന്തപുരം: തമിഴ് വംശജരെ കേരളതീരംവഴി വിദേശത്തേക്ക് കടത്തുന്നതായി കേന്ദ്ര ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. സ്വകാര്യ ട്രാവല്‍ ഏജന്റുമാരുടെ സഹായത്തോടെ നടക്കുന്ന മനുഷ്യകടത്തിനെതിരെ ജാഗ്രതപുലര്‍ത്തണമെന്നും ട്രാവല്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം നിരീക്ഷണ വിധേയമാക്കണമെന്നും ഇന്റലിജന്‍സ് എഡിജിപി: എ. ഹേമചന്ദ്രന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളെയും ശ്രീലങ്കക്കാരെയുമാണ് കടത്തുന്നത്.ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മനുഷ്യരെ കടത്തുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരദേശത്ത് ചുറ്റുന്ന ബോട്ടുകളും ചങ്ങാടങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്കി. തുറമുഖ വകുപ്പിനോടും തീരസംരക്ഷണ സേനയോടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: