നാസിക്: സംഘര്‍ഷരഹിത സമൂഹസൃഷ്ടി എന്ന ലക്ഷ്യവുമായി ശ്രീ ശ്രീ രവിശങ്കറുടെ നേതൃത്വത്തില്‍ ഭാരതത്തിലെ പുരാതന-സംഗീത-നൃത്തപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അയ്യായിരത്തിലധികം പുല്ലാങ്കുഴലുകളുടെ നാദലയം നാസിക്കില്‍ അരങ്ങേറി.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വയസ്സ് മുതല്‍ 75 വയസ്സ് വരെ പ്രായത്തിലുള്ള 5378 കലാകാരന്മാര്‍ ഒരേ വേദിയില്‍ അണിനിരന്നുകൊണ്ടാണ് നാദലയം പരിപാടി നടത്തിയത്.
ഗോദാവരി നദിയുടെ തീരത്ത് 30000 ചതുരശ്ര അടി വിസ്തൃതിയില്‍ അതിമനോഹരമായൊരുക്കിയ രംഗവേദിയില്‍ പുല്ലാങ്കുഴല്‍ വിദഗ്‌ദ്ധന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ മുഖ്യാതിഥിയായി. പണ്ഡിറ്റ് റോനു മസുംദാര്‍ നാദലയം പരിപാടിക്ക് നേതൃത്വം നല്‍കി.
















